|    Sep 20 Thu, 2018 7:01 am
FLASH NEWS

യുവാവിന് മര്‍ദനം : ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

Published : 30th May 2017 | Posted By: fsq

 

വിഴിഞ്ഞം: അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ചതു തടഞ്ഞ യുവാവിനെ മര്‍ദ്ദിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തു. അടിമലത്തുറ, പുറമ്പോക്ക് പുരയിടം കണ്‍മണി ഹൗസില്‍ ഷാനു (32) ആണ് അറസ്റ്റിലായത്. അമ്പലത്തും മൂല സ്വദേശി സൈമണി നെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ മറ്റൊരു പ്രതിയായ ഷാനുവിന്റ ഭാര്യ ഉഷയുടെ സഹോദരന്‍ ലോര്‍ദാന്‍ എന്നിവരെക്കൂടി പിടികൂടാനുണ്ട്. അടിമലത്തുറ കടപ്പുറത്തുനിന്ന് പ്രതികള്‍ മിനിലോറിയില്‍ മണല്‍ കടത്താന്‍ ശ്രമിക്കവെ സൈമണും എതാനും നാട്ടുകാരും ചേര്‍ന്ന് തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനുശേഷം മാരകായുധങ്ങളുമായി മടങ്ങിയെത്തിയ പ്രതികള്‍ സൈമണെ ആക്രമിച്ച് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വിഴിഞ്ഞം സിഐ എന്‍ ഷിബുവിന്റ നേതൃത്വത്തില്‍ എസ്‌ഐ പി രതീഷ്, എഎസ്‌ഐ ഗോപന്‍, സിപിഒ ഉദയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss