|    Mar 27 Mon, 2017 10:06 pm
FLASH NEWS

യുവാവിന്റെ വധം: ഭാര്യയും പിതാവും അറസ്റ്റില്‍

Published : 25th September 2016 | Posted By: mi.ptk

murder

താമരശ്ശേരി: പുതുപ്പാടി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ഭാര്യയും ഭാര്യാ പിതാവും അറസ്റ്റില്‍. കണ്ണപ്പന്‍കുണ്ട് മൈലള്ളാംപാറ മുണ്ടക്കല്‍ അപ്പച്ചന്റെ മകന്‍ ജിഷോ വര്‍ക്കിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ ഷീന(31), പിതാവ് ജോസ്(54)എന്നിവരെ താമരശ്ശേരി സിഐ ടി എ അഗസ്റ്റിന്‍ അറസ്റ്റ് ചെയ്തത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശിയായ ജിഷോ വര്‍ക്കി വ്യാഴാഴ്ച രാത്രി 12ഓടെ കോടഞ്ചേരി പാറമലയിലെ ഭാര്യാവീട്ടിലാണ് കൊല്ലപ്പെട്ടത്. ഷോക്കേറ്റെന്ന വ്യാജേനെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരുമണിക്കൂര്‍ മുന്നെ മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറാണ് ജിഷോ വര്‍ക്കിയെ കൊലപ്പെടുത്തിയതാണെന്ന സൂചന പോലിസിന് നല്‍കിയത്. കഴുത്തിലും താടിയിലും മുറിവേറ്റ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് താമരശ്ശേരി സിഐ ടി എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജിഷോ വര്‍ക്കിയുടെ ഭാര്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് ജിഷോയുടെ ഭാര്യ ഷീന, പിതാവ് പാറമല കണ്ടത്തില്‍ ജോസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.  പ്രതികളെ ഞായറാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

More News…

പശുവിന്റെ ജഡം നീക്കിയില്ല;ഗുജറാത്തില്‍ ഗര്‍ഭിണിക്ക് നേരെ അക്രമം

ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഹോസ്റ്റല്‍ ടെറസില്‍ മരിച്ചനിലയില്‍

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day