|    Mar 29 Wed, 2017 10:58 am

യുവാവിന്റെ വധം; ഡിവൈഎസ്പിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

Published : 30th July 2016 | Posted By: SMR

ശ്രീനഗര്‍: നഗരത്തിലെ തെംഗ്പുര മേഖലയില്‍ ഈ മാസം 10ന് യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിക്കും മറ്റു പോലിസുകാര്‍ക്കുമെതിരേ 24 മണിക്കൂറിനകം കേസെടുക്കാന്‍ കോടതി ശ്രീനഗര്‍ സീനിയര്‍ പോലിസ് സൂപ്രണ്ടി(എസ്എസ്പി)നു നിര്‍ദേശം നല്‍കി. എഫ്‌ഐആറിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നും ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മസ്രത്ത് ഷഹീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്തില്ലെങ്കില്‍ എസ്എസ്പി നേരിട്ടു ഹാജരായി കാരണം ബോധിപ്പിക്കണം.
തെംഗപുരയില്‍ സ്വന്തം വസതിയില്‍വച്ചാണ് ഷബീര്‍ അഹ്മദ് മിര്‍ എന്ന യുവാവിനെ പോലിസ് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് ഡിവൈഎസ്പി യാസിര്‍ ഖാദ്രിക്കും മറ്റു പോലിസുകാര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് മിറിന്റെ പിതാവ് കോടതിയെ സമീപിച്ചത്.
ഖാദ്രിക്കും മറ്റുമെതിരേ കേസെടുക്കാന്‍ ഈ മാസം 18ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പോലിസ് കേസെടുത്തില്ല. പരാതിക്കാരന്‍ എസ്എസ്പിക്കെതിരേ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് 24 മണിക്കൂറിനകം കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പോലിസ് സൂപ്രണ്ട് സജാദ് ഖാലിദിനു കൈമാറിയിട്ടുണ്ടെന്നാണ് ചീഫ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, ഡിവൈഎസ്പി സ്വന്തം അധികാരപരിധി ലംഘിച്ചെന്ന് കോടതി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day