|    Oct 22 Sun, 2017 3:03 am

യുവാവിന്റെ മുങ്ങിമരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Published : 13th July 2017 | Posted By: fsq

 

ചങ്ങരംകുളം: ചിറവല്ലൂര്‍ കായലില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഇത് സംബന്ധിച്ച് അന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവാവിന്റെ ബന്ധുക്കള്‍ പെരുമ്പടപ്പ്  പോലിസിന് പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ചിറവല്ലൂര്‍ കടവില്‍ ചെറവല്ലൂര്‍ പൊന്നച്ചംവളപ്പില്‍ റഷീദിന്റെ മകന്‍ അജ്മല്‍(19) സുഹൃത്തുക്കള്‍ക്കൊപ്പം കുളിച്ച് കൊണ്ടിരിക്കെ മുങ്ങി മരിച്ചത്. വളരെ ചെറുപ്പം മുതല്‍ നല്ല നീന്തല്‍ വശമുള്ള അജ്മലിന് എത്ര ആഴങ്ങളില്‍ നിന്നും അനായാസം രക്ഷപ്പെടാനുള്ള കഴിവുള്ള വ്യക്തിയാണ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് വിളിച്ച് കൊണ്ട്‌പോയതാനെന്നും മുങ്ങി മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമാണെന്നുമാണ് പിതാവ് പെരുമ്പടപ്പ് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.മരിച്ച അജ്മലിന്റെ മൊബൈല്‍ ഫോണ്‍ കൂട്ടുകാര്‍ വീട്ടുകാരെ ഏല്‍പിച്ചത് മൊബൈലിലെ വിവരങ്ങള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തിട്ട് സിം കാര്‍ഡും മെമ്മറി കാര്‍ഡും  ഊരി വച്ച നിലയിലായിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കാതിരുന്നതും  വീട്ടുകാരില്‍ സംശയം ജനിപ്പിച്ചതാണ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാന്‍ കാരണമെന്നാണ് അറിയുന്നത്.മരിച്ച അജ്മലിന് ലഹരി ഉപഭോക്താക്കളായ സുഹൃത്തുക്കള്‍ ഉള്ളതായും പരാതിയില്‍ പറയുന്നുണ്ട്.അപകടം നടന്ന സ്ഥലം ഏറെ കാലമായി കഞ്ചാവ് അടക്കമുള്ള ലഹരി മാഫിയ അഴിഞാടുന്ന പ്രദേശം കൂടി ആണെന്നും ആരോപണമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക