|    May 24 Thu, 2018 1:52 pm
FLASH NEWS

യുവാവിന്റെ മരണം പടന്നയെ കണ്ണീരിലാഴ്ത്തി

Published : 10th May 2018 | Posted By: kasim kzm

പടന്ന: ചൊവ്വാഴ്ച വൈകീട്ട് ആയിറ്റിയില്‍ ഉണ്ടായ അപകടത്തില്‍ പെട്ട സഫ്‌വാന്റെ മരണം പടന്നയെ കണ്ണീരിലാഴ്ത്തി. പയ്യന്നൂരിലുള്ള സുഹൃത്തിനെ കാണാന്‍ ബുള്ളറ്റില്‍ സഞ്ചരിക്കവെ ആയിറ്റിയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ടിപ്പറില്‍ തട്ടിയ ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയില്‍ ഇടിച്ചു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രി 11ഓടെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് യു എ താജുദ്ദീനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ചന്തേര പോലിസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയ മൃതദേഹം പരിയാരം സിഎച്ച് സെന്ററില്‍ കുളിപ്പിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ പടന്നയില്‍ എത്തിച്ചു.
തുടര്‍ന്ന് കാവുന്തല റഹ്മാനിയ്യ മദ്‌റസയില്‍ പൊതുദര്‍ശനത്തിന് വച്ചു. എം സി ഖമറുദ്ദീന്‍, വി കെ ബാവ, കെ എം ശംസുദ്ദീന്‍ ഹാജി, ടി പി കുഞ്ഞബ്ദുല്ല, പി കെ പ്രകാശന്‍, പി കെ ഫൈസല്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വന്‍ ജനാലവലിയുടെ സാന്നിധ്യത്തില്‍ കാവുന്തല രിഫാഇയ്യ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss