|    Oct 23 Mon, 2017 10:11 am

യുവാവിന്റെ മരണം ആത്മഹത്യയെന്ന് സൂചന

Published : 18th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ഓമല്ലൂരിനു സമീപം വഴിയമ്പല കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കമിതാക്കള്‍ ആത്്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലെന്നു സൂചന. യുവാവിനൊപ്പമുണ്ടായിരുന്ന വീട്ടമ്മയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഓമല്ലൂര്‍ പ്രക്കാനം റൂട്ടില്‍ പറയനാലി വഴിയമ്പലം കുളത്തില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തതും വീട്ടമ്മയെരക്ഷപ്പെടുത്തിയതും. ഓമല്ലൂര്‍ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകന്‍ സുമേഷി(22)ന്റെ മൃതദേഹമാണ് കുളത്തില്‍ നിന്ന് ഫയര്‍ഫോഴ്‌സ് കണ്ടെടുത്തത്. ഒപ്പം കുളത്തിലുണ്ടായിരുന്നത് അയല്‍വാസിയായ 35കാരിയും. ഇന്നലെ പുലര്‍ച്ചെ 5.30ഓടെ പത്രം ഏജന്റ് ഇതുവഴി പോയപ്പോള്‍ സുമേഷ് ഒരു ബൈക്കുമായി കുളത്തിന്റെ കരയില്‍ നില്‍പുണ്ടായിരുന്നതായി പറയുന്നു. ചോദിച്ചപ്പോള്‍ ഒരാളെ കാത്തുനില്‍ക്കുകയാണെന്നു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് യുവതി കുളത്തിന്റെ കരിങ്കല്‍പടിയില്‍ അവശനിലയില്‍ കണ്ടത്. സംഭവം അറിഞ്ഞ് നാട്ടുകാരെത്തി വീട്ടമ്മയെ രക്ഷിച്ചു. യുവതി വീട്ടിലെഴുതി വച്ച ആത്്മഹത്യാ കുറിപ്പ് കാണാനിടയായ ഭര്‍ത്താവ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഫയര്‍ ഫോഴ്‌സെത്തി കുളത്തില്‍ തിരച്ചില്‍ നടത്തിയതോടെയാണ് സുമേഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ കഴുത്തില്‍ മുറിവേറ്റ പാട് കണ്ടതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ യുവാവിന്റെ മൃതദേഹം കൊണ്ടുപോവാന്‍ സമ്മതിക്കാതെ റോഡ് ഉപരോധിച്ചു. സുമേഷ് ഡിഗ്രി കഴിഞ്ഞ് കംപ്യൂട്ടര്‍ പഠനവും കഴിഞ്ഞിരിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നാട്ടിലെ കോണ്‍ട്രാക്ടറും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമാണ്. വീട്ടമ്മയും മരിച്ച യുവാവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. യുവാവിനു മറ്റൊരു യുവതിയുമായി പ്രണയമുള്ളതായി ചിലര്‍ പറയുന്നുണ്ട്. ഇരുവരും കമിതാക്കളായിരിക്കാമെന്നു സംശയമുള്ളതായി പോലിസ് പറയുന്നു. ഇതിനിടയില്‍ ആത്മഹത്യയാണെന്നു സൂചിപ്പിക്കുന്ന തരത്തില്‍ സുമേഷിന്റേതെന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റും പുറത്തു വന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക