|    Apr 22 Sun, 2018 12:36 pm
FLASH NEWS

യുവാവിന്റെ ദുരൂഹമരണം;ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published : 7th October 2016 | Posted By: Abbasali tf

മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി എഎസ്എല്‍ മന്ദിരം സുലീല്‍ എന്ന യുവാവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊയിലേരി ഉദയവായനശാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി രംഗത്ത്്. സപ്തംബര്‍ 25നാണ് കൊയിലേരിയിലെ പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃമതിയായ യുവതിയോടൊപ്പം കഴിഞ്ഞ ഒന്നര വര്‍ഷമായി കൊയിലേരി ഊര്‍പ്പള്ളിയില്‍ താമസിച്ചുവരികയായിരുന്നു യുവാവ്. സ്വന്തം സഹോദരനാണ് കൂടെ താമസിക്കുന്നതെന്നാണ് ഈ സ്ത്രീ അയല്‍പക്കക്കാരോട് പറഞ്ഞത്. എന്നാല്‍, ഇയാള്‍ സഹോദരനല്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിച്ചു. ഇയാളുടെ കൈയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെട്ടതായാണ് മനസ്സിലാക്കുന്നത്. ഇയാളെ കൂടാതെ നിരവധി അപരിചിതരായ ആളുകളും ഈ സ്ത്രീയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി പറയപ്പെടുന്നു. വീടിനടുത്ത് പുഴയുണ്ടെങ്കിലും വളരെ അകലെയുള്ള സ്ഥലത്താണ് മൃതദേഹം കണ്ടത്. അവിടെ വലിച്ചിഴച്ച പാടും ഉണ്ടായിരുന്നു. യുവാവിന്റെ ഒരു ചെരുപ്പും സംഭവസ്ഥലത്ത് നിന്നു കണ്ടെടുത്തു. അന്വേഷണം ദ്രുതഗതിയില്‍ വേണമെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കാന്‍ തീരുമാനിച്ചു. മഞ്ജുള അശോകന്‍, കമ്മന മോഹനന്‍, അശോകന്‍ കൊയിലേരി, പി വി സുരേന്ദ്രന്‍, അലക്‌സ് കല്‍പകവാടി, കെ ബി കുഞ്ഞുമോന്‍, ഷാജി തോമസ്, പി വി മാത്യു, കുഞ്ഞികൃഷ്ണന്‍ കൊയിലേരി, ഷിബു തോമസ്, തോമസ് പടിയറ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss