|    Oct 17 Wed, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച നിലയില്‍ ; യുവതി പോലിസ് കസ്റ്റഡിയില്‍

Published : 22nd September 2017 | Posted By: fsq

 

കുറ്റിപ്പുറം: ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച നിലയില്‍ കാണപ്പെട്ടു. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ കുറ്റിപ്പുറത്തെ ലോഡ്ജിലാണ് സംഭവം. തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദി(29) ന്റെ ജനനേന്ദ്രിയമാണ് മുറിച്ചുമാറ്റിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ 25കാരിയെ കുറ്റിപ്പുറം പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് ഇരുവരും ടൗണിലെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്. ത ങ്ങള്‍ നേരത്തെ രജിസ്റ്റര്‍ വിവാഹിതരായിരുന്നുവെന്ന് യുവതി പറയുന്നു. വിദേശത്തായിരുന്ന ഇര്‍ഷാദ് അടുത്ത ദിവസമാണ് നാട്ടില്‍ വന്നത്. ഇയാള്‍ക്ക് വീട്ടുകാര്‍ വിവാഹാലോചന നടത്തിവരുകയായിരുന്നു. ജനനേന്ദ്രിയം മുറിച്ചതു താനാണെന്ന് യുവതി പോലിസിനോട് പറഞ്ഞതായി അറിയുന്നു. അതേസമയം, താന്‍ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇര്‍ഷാദ് പോലിസിനോട് പറഞ്ഞത്. യുവതിയാണ് ഇര്‍ഷാദിനെ അവശനായ നിലയില്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയില്‍ നിന്നാണ് യുവതിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. സംഭവം സംബന്ധിച്ച് പോലിസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss