|    Jan 20 Fri, 2017 5:38 pm
FLASH NEWS

യുവാവിന്റെ ജഡം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം: കോടതി

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബുധനാഴ്ച ശ്രീനഗറിലെ ബട്ത്തമലുവില്‍ പോലിസ് കൊലപ്പെടുത്തിയ സാബിര്‍ അഹ്മദ് മിര്‍ എന്ന യുവാവിന്റെ മൃതശരീരം ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് സുപ്രിംകോടതി.
മകനെ വീട്ടില്‍വച്ച് പോലിസ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അബ്ദുര്‍റഹ്മാന്‍ മിര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ പി സി ഖോസി, അമിതാപ് റോയി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കശ്മീര്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് മരിച്ചതെന്നാണ് പോലിസ് പക്ഷം. അതീവ സുതാര്യതയോടെ കേസ് അന്വേഷിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്തഗി കോടതിക്ക് ഉറപ്പുനല്‍കി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ജില്ലാ ജഡ്ജിക്ക് മറ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്നും കേസ് സപ്തംബര്‍ അഞ്ചിനു വീണ്ടും പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
സംഭവം ഗുരുതരമാണെന്നും മാനുഷിക സമീപനത്തിലൂടെ അതീവ കരുതലോടെ കൈകാര്യംചെയ്യേണ്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. പതിവിന് വിരുദ്ധമായി സംഭവത്തിന്റെ വിശദമായ എഫ്‌ഐആര്‍ മിനുട്ടുകള്‍ക്കകമാണ് തയ്യാറാക്കിയതെന്ന് യുവാവിന്റെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കബില്‍ സിബല്‍ കോടതിയെ അറിയിച്ചു. യുവാവ് മരിച്ചത് വെടിയുണ്ടയേറ്റാണോ പെല്ലറ്റ് കൊണ്ടാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക