|    Oct 18 Wed, 2017 7:48 am
FLASH NEWS

യുവാവിന്റെ കൊലപാതകം : കാമുകിയുടെ ജാമ്യഹരജി തള്ളി; പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Published : 8th August 2017 | Posted By: fsq

 

മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങല്‍ അവനഞ്ചേരി തച്ചര്‍കുന്ന് എസ് എല്‍ പുരം സുലിലി(33)നെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയകേസില്‍ റിമാന്‍ഡിലായ പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടൊപ്പം യുവതി നല്‍കിയ ജാമ്യഹര്‍ജി തള്ളുകയും ചെയ്തു. കൊയിലേരി റിച്ചാര്‍ഡ് ഗാര്‍ഡന്‍ ബിനി മധു, ഇവരുടെ  വേലക്കാരി അമ്മു അവരുടെ സുഹൃത്തുക്കളായ ജയന്‍, കാവലന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരെ കേസ്സന്വേഷിക്കുന്ന മാനന്തവാടി സിഐ പി കെ മണിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കും. സഹോദരിയെന്ന വ്യാജേനെ  സുലിലിന്റെ കൂടെ താമസിച്ചു വന്ന ബിനി ലക്ഷങ്ങള്‍ വാങ്ങിയയിരുന്നു. ഈ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കെത്തിച്ചത്. 2016 സെപ്തംബര്‍ 22 ന് കാണാതായ സുലിലിന്റെ മൃതദേഹം മൂന്നു ദിവസം കഴിഞ്ഞ് 25 ന് ഊര്‍പ്പള്ളി പുഴയില്‍ പൊങ്ങുകയായിരുന്നു. സുലിലിന്റെ കൈവശമുണ്ടായിരുന്ന 39  ലക്ഷത്തോളം രൂപ ഭര്‍തൃമതി കൂടിയായ യുവതി തട്ടിയെടുത്തിരുന്നു. സുലിലിനെ കൊലപ്പെടുത്തിയതാണെന്ന് ബിനിയൊഴികെയുള്ള പ്രതികള്‍ സമ്മതിച്ചിരുന്നു. ബിനി രണ്ടു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതാണെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ യുവതി ഇത് പാടെ നിഷേധിച്ചിരുന്നു. ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ കണ്ടെത്തുകയാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതിലൂടെ പോലിസ് ശ്രമിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക