|    Apr 20 Fri, 2018 1:12 am
FLASH NEWS

യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം; ഒളിവിലായിരുന്ന നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

arrest-logo

വണ്ടിത്താവളം: കാറിലെത്തിയ ആറംഗ സംഘം യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലിസ് അറിയിച്ചു. വണ്ടിത്താവളം ടൗണിലെ തട്ടുകടയില്‍ മുഖം മറച്ച് കാറിലെത്തിയ ആറംഗ സംഘം കഴിഞ്ഞയാഴ്ച രാത്രി 10 മണിയോടെയാണ് ഭക്ഷണം കഴിക്കാനെത്തിയ കേയോട് ദേവന്റെ മകന്‍ മുകേഷ് (28) നെ സുഹൃത്തുക്കള്‍ നോക്കി നില്‍ക്കേ മാറ്റി നിര്‍ത്തി ശരീരത്തില്‍ പലയിടത്ത് വെട്ടുകയും കൈപ്പത്തി വെട്ടിമാറ്റികയും ചെയ്തത്. നന്ദിയോട് മേല്‍പ്പാടം എസ് പ്രതിഷ്(28), കന്നിമാരി കമ്പാലത്തറ എല്‍ ശേഖരന്‍ (29), മുട്ടുചിറ കുന്നത്ത് വീട് കെ അനില്‍ (30), കന്നിമാരി മുള്ളന്തോട് കെ പ്രജിത്ത് (23), എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. മീനാക്ഷിപുരം കൈകാട്ടി സാമ്പ്രിയില്‍ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോപ്പില്‍ ഒളിച്ചിരിക്കവേ രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ചിറ്റൂര്‍ സിഐ വി എം ഹംസയും സംഘവും നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പ്രതികള്‍ ഉപയോഗിച്ചു പോരുന്ന വാഹനങ്ങള്‍ സഹിതം പിടികുടിയത്.  ഒക്ടോംബര്‍ 19 ന് വണ്ടിത്താവളം’ കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ബിജെപി- ജനതാദള്‍ (എസ്) സംഘര്‍ഷത്തിന്റെ ഭാഗമായുണ്ടായ വൈരാഗ്യമാണ് സംഭവത്തിന് കാരണമായത്. മറ്റു രണ്ട് പേരെ അക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ആ ശ്രമം നടക്കാത്തതിനെ തുടര്‍ന്നാണ് മുകേഷിനെ ആക്രമിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളകളില്‍ ജനതാദള്‍ (എസ്) സജീവ പ്രവര്‍ത്തകനായിരുന്ന മുകേഷിനെ ടൗണില്‍ കണ്ടപ്പോള്‍ അരിശം തീര്‍ക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലിസിന് നല്‍കിയ മൊഴി. സംഭവം നടന്ന വണ്ടിത്താവളം ടൗണില്‍ ഇന്നലെ അഞ്ച് മണിയോടെ പൊലിസ് സന്നാഹത്തോടെ പ്രതികളെ തെളിവെടുപ്പിനായി  കൊണ്ടുവന്നിരുന്നു. തുടര്‍ന്ന്  നാട്ടുകാര്‍ സംഘടിക്കും മുന്നേ പോലിസ് തെളിവെടുപ്പ് പൂര്‍ത്തികരിച്ച് മടങ്ങുകയും ചെയ്തു. പ്രതികളെ ചിറ്റൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി ആവശ്യപ്പെടുമെന്ന് സി ഐ വി എം ഹംസ അറിയിച്ചു. ഗൂഢാലോചന നടത്തിയവരെയും കൂടെയുള്ള മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുന്നുണ്ട്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ വധശ്രമത്തിനും ഗൂഢാലോചന കുറ്റങ്ങള്‍ക്കുമായി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തി ട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss