|    Aug 20 Sun, 2017 9:04 pm
FLASH NEWS

യുവാവിന്റെ കാല്‍ തല്ലി ഒടിച്ച സംഭവം ; നാലു പേര്‍ക്കെതിരേ വധശ്രമത്തിന് കേസ്‌

Published : 8th August 2017 | Posted By: fsq

 

നാദാപുരം: പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കുറുവന്തേരിയില്‍ മര്‍ദ്ദനമേറ്റ് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്. ഞാലിയോട്ടുമ്മല്‍ ലിജിനെ (24 ) യാണ് അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ കുറുവന്തേരി കടയില്‍ ഇരിക്കുകയായിരുന്ന ലിജിനെ ഇരുമ്പ് ദണ്ഡ്്്്്് ഉപയോഗിച്ച് ഒരു സംഘം  മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും വലതുകാല്‍ ഒടിയുകയും ചെയ്തു.തലയ്ക്ക് 10 തുന്നുകള്‍ ഇട്ടിട്ടുണ്ട്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ ലിജിനെ ആശുപത്രിയിലെത്തിച്ചത്.ലിജിന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. നാട്ടുകാരായ ഞാലിയോട്ടുമ്മല്‍ വിജേഷ് (26), കല്ലമ്മല്‍ സിമിത്ത് ലാല്‍ (23) ,പിണ്ണാക്കാന്റെവിട മഹേഷ് (23) , കല്ലമ്മല്‍ ലിനീഷ് (25) എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് വളയം പോലീസ്  കേസെടുത്തത്.ഇവരാണ് മര്‍ദിച്ചതെന്ന് ലിജിന്‍ പോലിസില്‍ മൊഴി നല്‍കിയിരുന്നു. ഞാലിയോട്ടുമ്മല്‍ വിജേഷിന്റെ ബന്ധുവുമായി ലിജിന്‍ പ്രണയത്തിലായിരുന്നത്രേ.ഇത് സംബന്ധമായ പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ലിജിനെ മര്‍ദ്ദിക്കാനുപയോഗിച്ച ഇരുമ്പ് ദണ്ഡ് സംഭവ സ്ഥലത്ത് നിന്നും  പോലീസ് കണ്ടെടുത്തു. വളയം പോലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക