|    May 23 Tue, 2017 10:28 pm
FLASH NEWS

യുവാവിന്റെ ആത്മഹത്യ ാ ശ്രമം; നേത്രാവതി എക്‌സ്പ്രസില്‍ തീപ്പിടിത്തം

Published : 17th August 2016 | Posted By: SMR

കായംകുളം: യുവാവിന്റെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ തീപിടിച്ചു. ഇന്നലെ രാവിലെ 11.45ന് ട്രെയിന്‍ കായംകുളത്തെത്തിയപ്പോഴാണു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വെള്ളൂര്‍ സ്വദേശി നിവാസി(24)നെ പോലിസ് അറസ്റ്റ് ചെയ്തു.  ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്തിരുന്ന യുവാവ് ശുചിമുറിയില്‍ കയറി വസ്ത്രങ്ങളഴിച്ചു കൂട്ടിയിട്ടശേഷം തീ കത്തിക്കുകയായിരുന്നു. ടോയ്‌ലറ്റ് തുറന്നു യാത്രക്കാര്‍ യുവാവിനെ പുറത്തേക്കു വലിച്ചിറക്കി. ഈ സമയം ലോക്കോ പൈലറ്റ് തീപിടിച്ച ബോഗി മറ്റ് ബോഗികളില്‍ നിന്ന് വേര്‍പെടുത്തി ദൂരേക്കു മാറ്റി. ട്രെയിനിന്റെ ടോയ്‌ലറ്റ് ബ്ലോക്ക് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീപിടിച്ച ബോഗിയില്‍ നിന്ന് രണ്ടു കുപ്പികളില്‍ നിന്നായി അര ലിറ്റര്‍ ഡീസലും പെട്രോളും കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യാശ്രമത്തിനിടെ കൈക്കും മുഖത്തും പൊള്ളലേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. തീ പടര്‍ന്ന ബോഗിക്കു പിന്നിലുള്ള എസി കംപാര്‍ട്ട്‌മെന്റില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day