|    Nov 16 Fri, 2018 9:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവിന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു

Published : 6th August 2018 | Posted By: kasim kzm

ചന്ദനത്തോപ്പ് (കൊല്ലം): യുവാവിന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു. ചന്ദനത്തോപ്പ് കുഴിയം വിശാലയ്യത്ത് വീട്ടില്‍ ബര്‍ക്ക്മാന്‍സ് (ചിന്നപ്പദാസ്- 58) ആണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയുടെ മകന്‍ ദിലീപ് (27)നെ പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി എേട്ടാടെയാണ് സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ ബര്‍ക്ക്മാന്‍സ് ഭാര്യയും മക്കളുമായി വഴക്കുണ്ടാവുകയും ഇതിനിടെ അടിയേല്‍ക്കുകയുമായിരുന്നു.
ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മരിച്ചത്. ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം ദിലീപ് വീട്ടില്‍ കിടന്നുറങ്ങി. ബര്‍ക്ക്മാന്‍സ് മരിച്ച വിവരം അറിഞ്ഞെത്തിയ കുണ്ടറ പോലിസ് ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മരിച്ച ബര്‍ക്ക്മാന്‍സിന്റെ മൂന്നാമത്തെ ഭാര്യയാണ് ആനന്ദകുമാരി. ആദ്യഭര്‍ത്താവ് മരിച്ചുപോയ ഇവര്‍ക്ക് ആദ്യവിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്. ബര്‍ക്ക്മാന്‍സിനു തമിഴ്‌നാട് രാജപാളയത്തും പരവൂരിലും മറ്റു രണ്ടു ഭാര്യമാര്‍ കൂടിയുണ്ട്. ഇയാള്‍ക്ക് ആനന്ദകുമാരിയില്‍ കുട്ടികളില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൊല്ലം പോളയത്തോട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മകള്‍: ദീപ. മരുമകന്‍: ദിലീപ്. കുണ്ടറ പോലിസ് കേസെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss