|    Jan 18 Thu, 2018 3:58 am
FLASH NEWS
Home   >  Kerala   >  

യുവാവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കുത്തികൊന്നു

Published : 11th August 2017 | Posted By: mi.ptk

എറണാകുളം: കൊച്ചി ചെറായി ബീച്ചില്‍ യുവാവിനൊപ്പം എത്തിയ യുവതിയെ കുത്തികൊലപ്പെടുത്തി. വരാപ്പുഴ സ്വദേശി ശീതള്‍ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം സ്വദേശി പ്രസാദ് (27)നെ മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കേബിള്‍ ടിവി ജോലിക്കാരനാണെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
രാവിലെ 10.30ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ യുവതി യുവാവുമായി വാക്കുതര്‍ക്കത്തിലാവുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റിസോട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. റിസോട്ട് ജീവനക്കാര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ശരീരത്തില്‍ ആറോളം കുത്തേറ്റിരുന്നു.യുവതി വിവാഹമോചിതയാണെന്ന് പോലീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day