|    Jan 22 Sun, 2017 3:33 pm
FLASH NEWS

യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി പരാതി

Published : 29th July 2016 | Posted By: SMR

മല്ലപ്പളളി: കീഴ്‌വായ്പ്പൂര്‍ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിന് പോലിസിന്റെ വക ക്രൂരമര്‍ദ്ദനം. മല്ലപ്പി  ചൈത്രം ലോട്ടറി കടയിലെ സ്റ്റാഫ് തേക്കനാല്‍ ബിജിന്‍ ടി കുര്യ (19)നാണ് മര്‍ദ്ദനമേറ്റത്. കടുത്ത തലവേദനയും മൂത്രതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  ബിജിന്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ ആഴ്ച ബിജിന്‍ ടി കുര്യനെ മല്ലപ്പള്ളിയില്‍ വച്ച് ഒരാള്‍ മര്‍ദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 21ന് കീഴ്‌വായ്പ്പൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച്  സംസാരിക്കുന്നതിനായി ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയപ്പോള്‍ പോലിസുകാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജിന്‍ പറഞ്ഞു. ലോട്ടറി കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കവും അടിപിടിയും നടന്നിരുന്നു. ഈ കേസിലെ പ്രതിയെ കിട്ടിയില്ലെങ്കില്‍ നിന്നെ പ്രതിയാക്കി അകത്തിടുമെന്ന് പോലിസുകാരന്‍ ഭീഷണിപ്പെടുത്തിയതായും ബിജിന്‍ പറഞ്ഞു.
എന്നാല്‍ മല്ലപ്പള്ളിയില്‍ ലോട്ടറി കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കങ്ങളും അടിപിടിയും വീണ്ടും ഉണ്ടാവാതിരിക്കാന്‍ ബിജിന്‍ ടി കുര്യനെ സ്റ്റേഷനില്‍ വിളിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വിടുകമാത്രമാണ് ഉണ്ടായതെന്നും സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചെന്ന പറയുന്നത് ശരിയല്ലെന്നും കീഴ്‌വായ്പ്പൂര്‍ എസ്‌ഐ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക