|    Feb 19 Mon, 2018 3:49 am
FLASH NEWS

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Published : 30th December 2017 | Posted By: kasim kzm

മട്ടാഞ്ചേരി: രണ്ട് മാസം മുമ്പ് മട്ടാഞ്ചേരി സ്വദേശിയായ യുവാവിനെ മൂവര്‍ സംഘം ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ഫോര്‍ട്ട്‌കൊച്ചി പോലിസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി മുല്ലവളപ്പ് വീട്ടില്‍ അഖില്‍ ഉസാം(24)നെയാണ് ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ എസ് അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മറ്റ് രണ്ട് പ്രതികളായ ഷമീര്‍, മിഥുന്‍ കര്‍ത്ത എന്നിവരെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 29ന് രാത്രി ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനത്തിന് സമീപമാണ് സംഭവം. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി ഷാരൂഖി(22)നെ പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഷാരൂഖ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പോലിസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ പ്രതി ഫോര്‍ട്ട്‌കൊച്ചിയിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പരേഡ് മൈതാനത്തിന് സമീപത്ത് വച്ച് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. എഎസ്‌ഐമാരായ ബല്‍രാജ്, രഘുനന്ദന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഉമേഷ്, ജോണ്‍, ഫ്രാന്‍സിസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss