|    Jul 25 Tue, 2017 12:21 pm
FLASH NEWS

യുവാവിനെ വെട്ടിയശേഷം മുങ്ങിയ പ്രതിയെ പോലിസ് പിടികൂടി

Published : 15th August 2016 | Posted By: SMR

വെള്ളറട: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മൂന്നംഗസംഘത്തെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. ആര്യന്‍കോട് പോലിസ് പരിധിയില്‍ മണ്ണാംകോണം ഒലട്ടിമൂട് റോഡരികത്ത് വീട്ടില്‍ വിപിന്‍(24)ആണ് പിടിയിലായത്.
സമീപവാസികളായ അനീഷ് ആനിച്ചിന്റെ പിതാവിനേയും സുഹൃത്തിനേയും വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതിയെയാണ് ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി നസീറിന് കിട്ടിയ രഹസ്യവിവരത്തെതുടര്‍ന്ന് ആര്യന്‍കോട് എസ്‌ഐ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക