|    Sep 26 Wed, 2018 8:50 pm
FLASH NEWS

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍

Published : 4th September 2018 | Posted By: kasim kzm

ശ്രീകണ്ഠപുരം: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കോട്ടൂരിലെ കിഴക്കേവീട്ടില്‍ ശാര്‍ങ്ധരന്‍ എന്ന പൂഴി ഷാജി(46)യെയാണ് ശ്രീകണ്ഠപുരം എസ്‌ഐ സി പ്രകാശനും സംഘവും ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രിയാണു സംഭവം. ഏരുവേശ്ശിയിലെ പാപ്പിനിശ്ശേരി പടിഞ്ഞാറെ വീട്ടില്‍ മനോജിനാണ് വെട്ടേറ്റത്. ശ്രീകണ്ഠുപരം സമുദ്ര ബാറില്‍വച്ച് വാക്കുതര്‍ക്കത്തിനിടെ പൂഴി ഷാജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മനോജിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് വധശ്രമത്തിന് കേസെടുത്തതോടെ സംഘം ഒളിവില്‍ പോയി. ഇന്നലെ പുലര്‍ച്ചെ ഷാജി കോട്ടൂരിലെ വീട്ടിലെത്തിയതായുള്ള വിവരത്തെ തുടര്‍ന്നെത്തിയ പോലിസ് സംഘമാണ് പിടികൂടിയത്. ഇയാളെ തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതി ചുണ്ടപ്പറമ്പിലെ ചെറിയംമാക്കല്‍ ബിബിന്‍ വിജയനെ(26) കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ പയ്യാവൂര്‍ മുത്താറിക്കുളം സ്വദേശി ഷിജോ ഒളിവിലാണ്. എഎസ്‌ഐ ഇ വി അബ്്ദര്‍റഹ്്മാന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ കുഞ്ഞിനാരായണന്‍, നൗഷാദ്, എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss