|    Jul 23 Mon, 2018 11:19 pm
FLASH NEWS

യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച നാലംഗ ഗുണ്ടാ സംഘം അറസ്റ്റില്‍

Published : 14th September 2017 | Posted By: fsq

 

കൊട്ടിയം: കൊട്ടിയം ജങ്ഷനില്‍ കഴിഞ്ഞ 11ന് രാത്രി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച നാലംഗ ഗുണ്ടാ സംഘം അറസ്റ്റിലായി. കൊട്ടിയത്തെ ബൂട്ട്‌സ് ആന്റ് ബ്യൂട്ടീസ് എന്ന കടയ്ക്ക് അകത്തു കയറി മയ്യനാട് നടുവിലക്കര ജസ്‌ലക്ക് ഭവനത്തില്‍ ഐബിന്‍ ആന്റണി(35)യെ തലക്ക് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച നാലംഗ സംഘത്തെയാണ് കൊട്ടിയം എസ്‌ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. ഇരവിപുരം പള്ളിമുക്ക് ഉദയതാര നഗര്‍ 32 പ്രേം നിവാസില്‍ റംഷാദ്(32), വടക്കേവിള വില്ലേജില്‍ ടിചേരിയില്‍ ഗോപലശ്ശേരി ഇര്‍ഷാദ് ജങഷനില്‍ സീനാമന്‍സിലില്‍ അനസ്(32), കൊല്ലം വെസ്റ്റ് വില്ലേജില്‍ ജോനകപ്പുറം ചന്ദനയഴികം പുരയിടത്തില്‍ ഇക്ബാല്‍(29) എന്നിവരെയാണ് അറസ്റ്റ് ചെയതത്. അക്രമം നടത്തിയ ശേഷം പോലിസ് പിന്തുടര്‍ന്നു വരുന്നതുകണ്ട് മെഡിസിറ്റി ആശുപത്രിയില്‍ കയറി ഒളിച്ച പ്രതികളെ പോലിസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ എസ്‌ഐ രതീഷിന് പരിക്കുപറ്റി മെഡിസിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊട്ടിയം എസ്‌ഐ അജയ്‌നാഥ്, എഎസ്‌ഐ സുന്ദരേശന്‍, ഗോപകുമാര്‍, നിത്യരാജ്, കണ്‍ട്രോള്‍റൂം അബു താഹിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സഹാസികമായി പിടികൂടിയത്. അറസ്റ്റു ചെയ്തവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണെന്നു സംശയിക്കുന്നു. പ്രതികളുടെ കൈയ്യില്‍ നിന്നും ഇടികട്ട, വാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss