|    Aug 17 Thu, 2017 1:22 pm
FLASH NEWS

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

Published : 12th August 2017 | Posted By: fsq

 

ആലുവ: യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ആലുവ തായിക്കാട്ടുകര ശ്രീനാരായണപുരം സ്വദേശി ഷൈജു(38)വിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വടിവാള്‍ ആക്രമണം നടന്നത്. കഴുത്തിന് വടിവാള്‍കൊണ്ടുള്ള വെട്ട് തടയുന്നതിനിടയിലാണ് ഷൈജുവിന് കൈക്കും നെഞ്ചിനും മാരകമായ വെട്ടേറ്റത്. മൂന്നര വര്‍ഷം മുമ്പ് എടയപ്പുറം ടൗണ്‍ഷിപ്പ് റോഡില്‍ വച്ച് കൊല്ലപ്പെട്ട തായിക്കാട്ടുകര സ്വദേശി ഹണിയുടെ പിതൃസഹോദരന്റെ മകനാണ് ഷൈജു. ഹണിയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ ഉള്‍പ്പെടെ എട്ടംഗ സംഘം എസ്എന്‍ പുരത്ത് വച്ചാണ് ആക്രമണം നടത്തിയത്. നാട്ടുകാര്‍ ഓടികൂടിയതോടെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. കൈ ഞരമ്പ് മുറിഞ്ഞും നെഞ്ചില്‍ മുറിവേറ്റും അവശനിലയിലായ ഷൈജു(38)   ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹണി വധക്കേസില്‍ പ്രതികള്‍ക്കെതിരേ പോലിസ് നടപടി കര്‍ക്കശമാക്കിയതില്‍ ഷൈജുവിന്റെ ഇടപെടലുണ്ടായെന്ന വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലിസിന്റെ നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക