|    Jan 21 Sat, 2017 10:04 am
FLASH NEWS

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Published : 1st September 2016 | Posted By: SMR

കോട്ടയം: യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കോട്ടയം ചന്തക്കടവ് ഭാഗത്ത് മാളിയേക്കല്‍ പറമ്പില്‍ നാസറിന്റെ മകന്‍ അബ്ദുല്‍ ബാസിത് നൈജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.
അയ്മനം കൊലക്കേസ് പ്രതിയുള്‍പ്പെടെ നാലു പേരാണ് പോലിസിന്റെ പിടിയിലായത്. മാങ്കീഴപ്പടി വീട്ടില്‍ വിനീത് സഞ്ജയന്‍, ആര്‍പ്പൂക്കര വെട്ടൂര്‍ ഭാഗത്ത് അത്താഴപ്പാടം വീട്ടില്‍ നിഷാദ്, അയ്മനം പുളിക്കപ്പറമ്പില്‍ ജയകൃഷ്ണന്‍ എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. പുലിക്കുട്ടിശേരിയില്‍ വച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലും കോട്ടയം വെസ്റ്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത 10ലധികം കേസിലും പ്രതിയാണ് പിടിയിലായ വിനീത് സഞ്ജയന്‍. ഈ മാസം 28നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയില്‍ നൈജു പിതാവിനൊപ്പം കടയില്‍ നിന്ന് വീട്ടിലേക്ക് പോവുന്ന വഴി നാഗമ്പടം മുനിസിപ്പല്‍ പാര്‍ക്കിനു മുന്‍വശം വച്ച് പ്രതികള്‍ നൈജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് വിനീതും നിഷാദും ചേര്‍ന്നായിരുന്നെന്ന് പോലിസ് വ്യക്തമാക്കി. ഇയാളെ കാണിച്ച് കൊടുത്തത് ജയകൃഷ്ണനായിരുന്നു.
ഇവര്‍ തമ്മിലുണ്ടായിരുന്ന വ്യക്തി വൈരാഗ്യമായിരുന്നു ഇതിനു പിന്നില്‍. കോട്ടയം ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പിമാരായ ഗിരീഷ് പി സാരഥി, എസ് സുരേഷ്‌കുമാര്‍, സിഐമാരായ അനീഷ് വി കോര, നിര്‍മല്‍ ബോസ്, എസ്‌ഐമാരായ യു ശ്രീജിത്ത്, എം ജെ അഭിലാഷ്, മനോജ് കുമാര്‍,സി സി ജോസ്, സിപിഒമാരായ പി എം സജു, ബിനുമോന്‍, വര്‍ഗ്ഗീസ്, നിസാര്‍, പ്രകാശന്‍, ഷാഡോ പോലിസ് സംഘങ്ങളായ അജിത്, ഷിബു കുട്ടന്‍, ബിജുമോന്‍, സജികുമാര്‍ ഐ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക