|    May 26 Fri, 2017 10:35 pm
FLASH NEWS

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ കഞ്ചാവ് മാഫിയയുടെ ശ്രമം

Published : 26th August 2016 | Posted By: SMR

ചാവക്കാട്: കഞ്ചാവ് വില്‍പ്പനക്കെതിരേ പോലിസില്‍ പരാതി നല്‍കിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ കഞ്ചാവ്  മാഫിയയുടെ ശ്രമം. കടപ്പുറം മൂസാറോഡ് സ്രാങ്കിന്റകത്ത് സിദ്ദീക്കിന്റെ മകന്‍ നാഫലി(മുംജാസ്-24)നാണ് വെട്ടേറ്റത്.
വലതു കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവിടെ നിന്നും തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടേയാണ് സംഭവം.
തൊട്ടാപ്പ് റോയല്‍ ഓഡിറ്ററിയത്തില്‍ നടന്ന അയല്‍വാസിയുടെ മകളുടെ വിവാഹച്ചടങ്ങിലേക്ക് കേക്ക് വാങ്ങുന്നതിനായി സുഹൃത്ത് നൗഷാദുമൊത്ത് ബൈക്കില്‍ അഞ്ചങ്ങാടിയിലേക്ക് പോകവേ തൊട്ടാപ്പ് ആനന്ദവാടിയില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം നൗഫലിനെ തടഞ്ഞു നിര്‍ത്തുകയും മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടുകയുമായിരുന്നു.
തല ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെങ്കിലും കൈ കൊണ്ടു തടഞ്ഞതോടെ വലതു കൈയ്യിന്റെ മുട്ടിനു താഴേയാണ് വെട്ടേറ്റത്. തിരുവത്ര 14 ാം വാര്‍ഡ് സ്വദേശികളാണ് തന്നെ ആക്രമിച്ചതെന്നും കഞ്ചാവു വില്‍പ്പനക്കെതിരേ പരാതി നല്‍കിയതാണ് ആക്രമണത്തിനു കാരണമെന്നും നാഫല്‍ പോലിസിന് മൊഴി നല്‍കി.
ചാവക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day