|    Oct 23 Mon, 2017 6:55 pm
FLASH NEWS

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Published : 29th December 2015 | Posted By: SMR

ആലത്തൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചിറ്റിലഞ്ചേരി സ്വദേശികളായ സന്ദീപ് (23), അജേഷ് (31), രമേഷ് (23) എന്നിവരേയാണ് ആലത്തൂര്‍ സിഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ചിറ്റിലഞ്ചേരി കാത്താംപൊറ്റ ചെറുകുത്തിപറമ്പ് രതീഷ് (32) നെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ചേരാമംഗലം സ്വദേശികളായ രാമദാസ്, രാജേഷ്, രാഹുല്‍ദാസ് എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സന്ദീപിന്റെ അച്ഛന്‍ മണികണ്ഠനും രതീഷും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമുണ്ടായത്.
രതീഷ് ആലത്തൂര്‍ ഗവ. താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണ സമയത്ത് രതീഷും ഭാര്യ ജയയും രണ്ടുമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക