|    Jul 20 Fri, 2018 2:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവിനെ വെട്ടിക്കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍

Published : 11th September 2017 | Posted By: fsq

ഹരിപ്പാട്: യുവാവിനെ വീട്ടുമുറ്റത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് അകംകുടി ശ്രീനിവാസില്‍ രഞ്ജിത്തി (34) നെയാണ് അറസ്റ്റ് ചെയ്തത്. അരുണപ്പുറം കറുകത്തറയില്‍ വര്‍ഗീസിന്റെ മകന്‍ ലിജോ വര്‍ഗീസി (29)നെയാണ് കഴിഞ്ഞ ദിവസം രാത്രി അഞ്ചംഗസംഘം വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊന്നത്. പ്രതികളെ രക്ഷിക്കാനും ഒളിപ്പിക്കാനും ശ്രമിച്ചതിനാണ് രഞ്ജിത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്ക് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് ഇയാളെ ചോദ്യംചെയ്തു വരുന്നതായി പോലിസ് പറഞ്ഞു. അയല്‍വാസിയായ ശിവ പ്രസാദിന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍ നിന്നിറങ്ങി നാട്ടില്‍നിന്ന് ഒരു വര്‍ഷമായി മാറിനില്‍ക്കുകയായിരുന്നു കൊല്ലപ്പെട്ട ലിജോ. ഇതുസംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസിന്റെ നിഗമനം. ശിവപ്രസാദ് (സനീഷ്), ശിവലാല്‍, ഷിബു, മുകേഷ്, മനു എന്നിവരടങ്ങുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് പോലിസിന് കിട്ടിയ വിവരം. ഇവര്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss