|    May 25 Fri, 2018 8:03 pm
FLASH NEWS

യുവാവിനെ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിച്ചു

Published : 22nd June 2017 | Posted By: fsq

 

കോവളം: മദ്യപസംഘവുമായി തര്‍ക്കത്തിലേര്‍പ്പെട്ടയാളി ന്റെ മകനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. പൂങ്കുളം സ്വദേശി അജിത് എന്നുവിളിക്കുന്ന മനോജിനാണ് (27) വെട്ടേറ്റത്. മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ലം പടിഞ്ഞാറെ പൂങ്കുളം ഓട്ടോ സ്റ്റാന്റില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംഭവത്തില്‍ പ്രതികളിലൊരാളായ ശരത്തിനെ തിരവല്ലം പോലിസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയില്‍ മനോജിന്റ വീടിന് സമീപം മദ്യപിക്കാനെത്തിയ സംഘത്തെ മനോജിന്റ പിതവ് സദാശിവന്‍ ചോദ്യം ചെയ്യുകയും പ്രതികളുമായി വക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളും മനോജും തമ്മിലും രാത്രിയില്‍ വഴക്കുണ്ടായി. ഇതിന്റ വൈരാഗ്യത്തില്‍ ഇന്നലെ ഉച്ചയോടെ ഓട്ടോസ്റ്റാന്‍ഡിലെത്തിയ പ്രതികള്‍ ഓട്ടോ ഡ്രൈവറായ മനോജിനെ വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. മാനോജിനെ വെട്ടിയതില്‍ പ്രതിഷേധിച്ച് വിഎസ്ഡിപി പ്രവര്‍ത്തകര്‍ രാത്രി ഒമ്പതോടെ പൂങ്കുളത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss