|    Mar 24 Fri, 2017 1:57 am
FLASH NEWS

യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: മൃതദേഹവുമായി ബന്ധുക്കള്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു

Published : 27th April 2016 | Posted By: SMR

തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ മൃതദേഹവുമായി പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ചു. കുന്നുകുഴി സ്വദേശി സൈബിന്‍ ജോണിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ ഇന്നലെ മ്യൂസിയം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന കഴിഞ്ഞ മാസം 22നാണ് സൈബിനിന് ഗുരുതര പരിക്കേറ്റത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന സൈബിന്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ബന്ധുക്കളും നാട്ടുകാരും മ്യൂസിയം സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കന്റോണ്‍മെന്റ് എസിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക