|    Aug 24 Thu, 2017 1:07 am
FLASH NEWS
Home   >  Kerala   >  

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; 5 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 5th August 2017 | Posted By: mi.ptk

പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ബിജെപി പേരാമ്പ്ര പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. കല്ലോട് മൂശാരി കണ്ടി ശ്യാം, ആലക്കാട്ട് മീത്തല്‍ ഷാലു എന്ന ജിതിന്‍ ലാല്‍, കോളോറത്ത് ഷാജു, തച്ചറക്കണ്ടി താഴെ പ്രസൂണ്‍, പടിഞ്ഞാറയില്‍ പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊഴുക്കല്ലൂര്‍ സ്വദേശി ഷംസീര്‍ എന്ന യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെക്കൂടാതെ മറ്റ് നാല് പേരെയും പ്രതിചേര്‍ത്തിട്ടുണ്ട്.

പേരാമ്പ്ര വര്‍ഷ ടാക്കീസിന് സമീപത്തുവച്ച് ഷംസീറിന്റെ കാര്‍ ബിജെപി പ്രവര്‍ത്തകരുടെ ഓട്ടോയുമായി ചെറുതായി ഒന്ന് ഉരസിയിരുന്നു. ഇതേതുടര്‍ന്ന് ഷംസീര്‍ മര്‍ദ്ദിക്കുകയും ഓട്ടോ തല്ലി തകര്‍ക്കുകയും ചെയ്തതായി കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം സ്റ്റേഷനിലെത്തി കേസ് ഒത്തുതീര്‍പ്പാക്കിയതായി ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന് ശേഷമാണ് യഥാര്‍ഥ കഥ പുറത്തുവരുന്നത്. കേസ് ഒത്തുതീര്‍പ്പായതായി ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞതിന് പിന്നാലെ ഷംസീര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും തന്റെ കൈയ്യില്‍ നിന്ന് 70,000 രൂപ നല്‍കാമെന്ന കരാറില്‍ ഒപ്പിടുവിച്ചതായും ഷംസീര്‍ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബിജെപി പ്രവര്‍ത്തര്‍ നേരത്തെ നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ഷംസീറിന്റെ കൈയ്യില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയ കരാര്‍ പേപ്പര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക