|    Nov 17 Fri, 2017 10:58 pm
FLASH NEWS

യുവാവിനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം: 15 പേര്‍ക്കെതിരേ കേസ്

Published : 28th October 2016 | Posted By: SMR

പേരാമ്പ്ര: മകളുമായി പ്രണയത്തിലായ യുവാവിനെ വിളിച്ചു വരുത്തി പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച വീട്ടുകാര്‍ക്കും കൂട്ടുനിന്ന നാട്ടുകാര്‍ക്കുമെതിരേ കേസെടുത്തു. 15 പേര്‍ക്കെതിരെയാണ് പെരുവണ്ണാമൂഴി പോലിസ് കേസെടുത്തത്. പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുമായി വയനാട് മാനന്തവാടി പള്ളിവീട്ടില്‍ ജാഷിര്‍ (24) പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം പ്രണയത്തെ എതിര്‍ത്തു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ യുവാവിനെ അനുനയിപ്പിച്ച് കേളോത്ത് വയലില്‍ വിളിച്ചു വരുത്തുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് കാറുമായി ചൊവ്വാഴ്ച 3.30ഓടെ എത്തിയ യുവാവിനെ പതിനഞ്ചോളം വരുന്ന ബന്ധുക്കളും നാട്ടുകാരുമായ ചെറുപ്പക്കാര്‍ പെരുവണ്ണാമൂഴിലേക്ക് കൊണ്ട് പോയി ക്രൂരമായി മര്‍ദിക്കുകയും പൂഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പരാതി പറയുന്നു. പരിക്കേറ്റ ജാഷിറിനെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക