|    Oct 19 Fri, 2018 12:33 pm
FLASH NEWS

യുവാവിനെ പുഴയില്‍ കാണാതായി

Published : 25th May 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പൊന്നാനി സ്വദേശിയായ സിയാദ് നെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 2.30 തിനാണു സംഭവം. പൊന്നാനിക്കാരായ അഞ്ചംഗ സംഘം ഏലംകുളം മുതുകുര്‍ശ്ശി മപ്പാട്ടുകര കടവില്‍ തടയണയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെ സിയാദിനെ കാണാതാവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഉച്ചമുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ യുവാവിനെ കണ്ടെത്താത്തതിനെ തുടര്‍ന്ന് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. പെരിന്തല്‍മണ്ണ, ചെര്‍പ്പുള്ളശേരി പോലിസ് സ്ഥലത്ത് ക്യാംപ്  ച്ചെയ്യുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss