|    Feb 24 Sat, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

Published : 19th January 2017 | Posted By: fsq

 

കൊടുങ്ങല്ലൂര്‍:  യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. അഴീക്കോട് മേനോന്‍ബസാര്‍ സ്വദേശികളായ വട്ടപ്പറമ്പില്‍ സുരേഷ് ബാബു(55), കോണത്ത് വീട്ടില്‍ സായ്കുമാര്‍(26), അഴീക്കോട് പേബസാര്‍ സ്വദേശി തേവരത്ത് ബാക്കന്‍ സിയാദ്(30), കബ്ലിക്കല്‍ മഹേഷ് എന്ന ചിക്കു(27), തേര്‍പുരക്കല്‍ മിഖില്‍ എന്ന കറമ്പന്‍(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്‍, ഇരിങ്ങാലക്കുട സിഐ എം കെ സുരേഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘം അഴീക്കോട് മുനമ്പം ബീച്ചില്‍ നിന്ന് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് അറസ്റ്റ്് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ന് മേനോന്‍ബസാറില്‍ താമസിക്കുന്ന പള്ളിപ്പറമ്പില്‍ സലാം(49) എന്നയാളെ നഗ്നനാക്കി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. അറസ്റ്റിലായ അഞ്ചു പേര്‍ക്കെതിരേ സംഘം ചേരല്‍, ഭവന ഭേദനം, കൊലപാതക ശ്രമം, ഐടി ആക്ട്, കവര്‍ച്ച എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി പോലിസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss