|    May 26 Fri, 2017 9:05 am
FLASH NEWS

യുവാവിനെ തല മുണ്ഡനം ചെയ്ത് മണലില്‍ കുഴിച്ചിട്ടു

Published : 19th October 2016 | Posted By: Abbasali tf

മഞ്ചേശ്വരം: ഉപ്പളയില്‍ വീണ്ടും ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മീശയും തലമുടിയും മുണ്ഡനം ചെയ്ത ശേഷം മണലില്‍ കുഴിച്ചു മൂടി. വിവരമറിഞ്ഞെത്തിയ സഹോദരങ്ങളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഉപ്പള ഖദീജ ബീവി മഖാമിന്് സമീപത്തെ മുഹമ്മദ് റഊഫാ(38)ണ് മര്‍ദനത്തിനിരയായത്. ബൈക്കില്‍ നിന്നും ഇറക്കിയ റഊഫിനെ കാറില്‍ ബലം പ്രയോഗിച്ചു കയറ്റിയ ശേഷം മണിമുണ്ടെ കടപ്പുറത്തേക്ക് കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. പത്തോളം വരുന്ന സംഘം മര്‍ദിക്കുകയും ഇയാളുടെ മീശയും തലമുടിയും മുണ്ഡനം ചെയ്യുകയും ചെയ്തു. പിന്നീട് ഇരുമ്പു ദണ്ഡ്, വടി എന്നിവ കൊണ്ട് മര്‍ദ്ദിച്ച ശേഷം മണിമുണ്ടെ കടപ്പുറത്ത് മണലില്‍ കുഴിയെടുത്ത് മൂക്കിന് താഴെ കുഴിച്ചു മൂടുകയായിരുന്നു.ഒരുമണിക്കൂറിനു ശേഷം ഇയാളെ പുറത്തെടുക്കുകയും പിന്നീട് കടലില്‍ വെള്ളത്തില്‍ മുക്കുകയുമായിരുന്നുവെന്ന് പരാതിയുണ്ട്. പിന്നീട് വിവരമറിഞ്ഞു റഊഫിന്റെ രണ്ടു സഹോദരങ്ങള്‍ എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അക്രമത്തില്‍ യുവാവിന്റെ നടുവിനും, ചെവിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപെട്ടു മണിമുണ്ട സ്വദേശികളായ എട്ടു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലിസ് വധശ്രമത്തിന് കേസെടുത്തു. അബ്ദുല്‍ സത്താര്‍ (26), മുഹമ്മദ് നിസാര്‍ (23), മുഹമ്മദ് സൗഹാര്‍ (34) തുടങ്ങി എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day