|    Jun 26 Mon, 2017 5:49 am
FLASH NEWS

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ റിമാന്റില്‍

Published : 2nd December 2016 | Posted By: SMR

കോതമംഗലം: കോതമംഗലത്തുനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്റില്‍. മൈസൂരില്‍നിന്ന് കഴിഞ്ഞ ദിവസം പോലിസ് പിടിയിലായ യദുകൃഷ്ണന്‍ (35), ശിവാനന്ദ് (32) എന്നിവരെയാണ് കോതമംഗലം കോടതി റിമാന്റ്‌ചെയ്തത്. പ്രതികളില്‍നിന്ന് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് തട്ടിക്കൊണ്ടു പോവല്‍ സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നാണറിയുന്നത്. കേസില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടക്കര റഫീഖ്, അരിയില്‍ മുസ്തഫ, മലപ്പുറം വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് റഫീഖ്, കോതമംഗലം സ്വദേശി സിബി ചന്ദ്രന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ മാസം 31നായിരുന്നു കോതമംഗലം കോഴിപ്പിള്ളി പണിക്കവളപ്പില്‍ കോടാലി ശ്രീധരന്‍ എന്നറിയപ്പെടുന്ന ശ്രീധരന്റെ മകന്‍ അരുണ്‍കുമാറിനെ (30) എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ മാതാവ് വല്‍സല ഇതു സംബന്ധിച്ച് കോതമംഗലം പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ കുഴല്‍പണ ഇടപാടുകാര്‍ക്ക് ബന്ധമുള്ളതായി വ്യക്തമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക