|    Jan 17 Wed, 2018 11:53 pm
FLASH NEWS

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Published : 25th October 2016 | Posted By: SMR

മഞ്ചേശ്വരം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മീശയും തലമുടിയും മുണ്ഡനം ചെയ്ത ശേഷം മണലില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഒരാളെ മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ട സ്വദേശി അബ്ദുല്ല(26)യെയാണ് മഞ്ചേശ്വരം എസ്‌ഐ പ്രമോദ് അറസ്റ്റു ചെയ്തത്. ബൈക്കില്‍ ഉപ്പള ടൗണില്‍ എത്തിയ ഉപ്പള ഖദീജ ബീവി ദര്‍ഗ്ഗക്ക് സമീപത്തെ മുഹമ്മദ് റഊഫാ(38)ണ് ക്രൂരപീഡനത്തിന് ഇരയായത്. ബൈക്കില്‍ നിന്നും ഇറക്കിയ റൗഫിനെ കാറില്‍ ബലം പ്രയോഗിച്ചു കയറ്റിയ ശേഷം മണിമുണ്ട കടപ്പുറത്തേക്ക് കൊണ്ടുപോയാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപെട്ടു മണിമുണ്ട സ്വദേശികളായ എട്ടു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലിസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മണിമുണ്ടെ സ്വദേശികളായ അബ്ദുല്‍ സത്താര്‍ (26), മുഹമ്മദ് നിസാര്‍ (23), മുഹമ്മദ് സൗഹാര്‍ (34) കണ്ടാലറിയാവുന്ന മറ്റു അഞ്ചു പേര്‍ എന്നിവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day