|    Dec 16 Sat, 2017 2:49 pm
FLASH NEWS

യുവാവിനെ കൊള്ളയടിച്ച സംഭവം: പ്രതികള്‍ റിമാന്‍ഡില്‍

Published : 27th October 2017 | Posted By: fsq

 

കണ്ണൂര്‍: നഗരത്തില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ച സംഭവത്തില്‍ പിടിയിലായ മൂന്നുപ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. താഴെ ചൊവ്വയിലെ മുനവ്വിര്‍(27), എളയാവൂര്‍ വാരത്തെ സൈനുദ്ദീന്‍(23), മുണ്ടയാട് സ്വദേശി രാഹുല്‍(26) എന്നിവരെയാണ് കഴിഞ്ഞ ദിവസം ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ പഴയ ബസ്‌സ്റ്റാന്റിനടുത്ത് കുടിയാന്മലയിലെ പ്ലാക്കല്‍ നൈജിന്‍ ഫ്രാന്‍സിസി(25)നെ ആക്രമിച്ച ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ബാഗ് കവര്‍ന്ന് മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ കാമറ, എടിഎം കാര്‍ഡുകള്‍ എന്നിവ കൈക്കലാക്കിയ സംഘം രാവിലെ 10000 രൂപ തന്നാല്‍ സാധനങ്ങള്‍ തിരികെ നല്‍കാമെന്നും പോലിസില്‍ പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടിയില്‍ ഹോട്ടല്‍ ജീവനക്കാരനായ നൈജിന്‍ കുടിയാന്‍മലയ്ക്കു പോവാന്‍ പഴയ ബസ്‌സ്റ്റാന്റില്‍ ബസ്സിറങ്ങിയ ശേഷം റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പഴയ സ്റ്റാന്റിലേക്ക് തിരിച്ചുവരുമ്പോള്‍ അണ്ടര്‍ ബ്രിഡ്ജിനടുത്താണ് കവര്‍ച്ചയ്ക്കിരയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക