|    Mar 27 Mon, 2017 2:19 pm
FLASH NEWS

യുവാവിനെ കൊലപ്പെടുത്തിയ കേസ്: ഏഴുപേര്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

ബാലരാമപുരം: കാരയ്ക്കാമണ്ഡപത്തിനു സമീപം യുവാവിനെ അടിച്ചുകൊന്ന കേസില്‍ ഏഴു പ്രതികള്‍ അറസ്റ്റില്‍. കാരയ്ക്കാമണ്ഡപം ബിഎന്‍വി കോംപ്ലക്‌സിനു സമീപം ആഷര്‍ (24), പഴയകാരയ്ക്കാമണ്ഡപം എജെ ഹൗസ് പള്ളികുളം ലെയ്‌നില്‍ അബു ഷാക്കിര്‍ (33), പഴയകാരയ്ക്കാമണ്ഡപം താന്നിവിള റമദാന്‍ മന്‍സിലില്‍ ആരിഫ് (30), പുതിയ കാരയ്ക്കാമണ്ഡപം ശിവന്‍കോവിലിനു സമീപം താമസിക്കുന്ന നൗഫല്‍ (23), ആറ്റുകാല്‍ മണക്കാട് ബണ്ട് റോഡ് ചിറപ്പാലം ശിവ ഭവനത്തില്‍ മുഹമ്മദ് മാലിക് (24), കാരയ്ക്കാമണ്ഡപം പുത്തന്‍വിളാകം വാഹിദ് മന്‍സിലില്‍ ഹബീബ് (24), കാരയ്ക്കാമണ്ഡപം പള്ളിവിളാകം വീട്ടില്‍ ആഷിക് (23) എന്നിവരെയാണു നേമം പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി വെള്ളായണി അല്‍ സക്കീര്‍ ഭവനി ല്‍ അല്‍ സക്കീര്‍ സംഭവസ്ഥലത്തു നിന്നു നേരത്തെ അറസ്റ്റിലായിരുന്നു. വെള്ളായണി സ്വദേശി അന്‍തസ്്‌ലി വീട്ടില്‍ റഫീഖിനെ(24)യാണ് പ്രതികള്‍ അടിച്ചു കൊലപ്പെടുത്തിയത്. അബു ഷാക്കിറും കാരയ്ക്കാമണ്ഡപത്തിലെ ഗുണ്ട തൗഫീറും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലിസ് പറയുന്നു. ‘അബു ഷാക്കിര്‍ നേമം സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കാരയ്ക്കാമണ്ഡപം ജങ്ഷനിലാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ തലയ്ക്ക് അടിയേറ്റ റഫീഖ് പുലര്‍ച്ചെ രണ്ടു മണിയോടെ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.  പ്രതികളെ പിടികൂടാനാവാത്തതിനെ തുടര്‍ന്ന് പോലിസ് ഇവരുടെ ബന്ധുക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഏഴ് പ്രതികളും പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക