|    May 27 Sun, 2018 6:51 am
FLASH NEWS

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: സുഹൃത്ത് പിടിയില്‍

Published : 16th June 2017 | Posted By: fsq

 

മഞ്ചേരി: തൃശ്ശൂര്‍ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സുഹൃത്തിനെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കുന്ദംകൂളം അഗതിയൂര്‍ കടവില്‍ വൈശാഖി(28)നെയാണ് സിഐ എന്‍ ബി ഷൈജു, എസ്‌ഐ എസ് ബി കൈലാസ്‌നാഥ് എന്നിവരടങ്ങിയ അന്വേഷണസംഘം പിടികൂടിയത്. തൃശ്ശൂര്‍ മുളംകുന്നത്തുകാവ് സ്വദേശി അജേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണു പ്രതി പിടിയിലായത്. ഭിന്നലിംഗ വിഭാഗമായ അജേഷും സുഹൃത്ത് വൈശാഖും എട്ടു മാസത്തോളമായി മഞ്ചേരിയില്‍ താമസിച്ചുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പ് ബംഗളൂരുവില്‍ ഒരു പ്രോഗ്രാമിന് പോയ സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലാവുകയും ഒളിച്ചോടിപ്പോവുകയും ചെയ്തു. കുന്ദംകുളം സ്‌റ്റേഷനില്‍ ഹാജരായി ഇരുവരും തമ്മിലുള്ള വിവാഹവും നടന്നു. ശേഷം മഞ്ചേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം അഞ്ചിന്  ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും വൈശാഖ് കത്തിയെടുത്ത് അജേഷിനെ കുത്തുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ 14ന് തൃശ്ശൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss