|    May 24 Wed, 2017 2:16 am
FLASH NEWS

യുവാവിനെ കൊന്നശേഷം കാട്ടാന ആക്രമണമെന്ന് വരുത്തിത്തീര്‍ത്ത സംഭവം; മൂന്നുപേര്‍ റിമാന്‍ഡില്‍

Published : 21st October 2016 | Posted By: SMR

മാനന്തവാടി: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടാന കൊന്നതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ടാക്‌സി ഡ്രൈവറായ തോല്‍പ്പെട്ടി അരണപ്പാറ കോട്ടക്കല്‍ തോമസ് (ഷിമി- 28) കൊല്ലപ്പെട്ട കേസിലാണ് ബന്ധു കൂടിയായ കാട്ടിക്കുളം അരണപ്പാറ ലിനു മാത്യു (32), വി ഡി പ്രതീഷ് (26), എം എ നിസാര്‍ (36) എന്നിവരെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തത്.
ഈ മാസം 15നാണ് അരണപ്പാറ വനത്തോട് ചേര്‍ന്ന റോഡരികില്‍ തോമസിന്റെ മൃതദേഹം കണ്ടെത്തിയത്.
മരണം കാട്ടാന ആക്രമണത്തിലാണെന്ന പ്രചാരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, മൃതദേഹത്തിലെ പരിക്കുകളും ഇതിനു സമീപത്തുനിന്ന് ലഭിച്ച ഇരുമ്പുവടി. മോബൈല്‍ ഫോണ്‍ എന്നിവയാണ് കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലിസിന് സഹായകമായത്. ഒരുവര്‍ഷം മുമ്പ് പ്രതികളിലൊരാളായ പ്രതീഷിന്റെ പിതാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാരണങ്ങളിലുള്ള വൈരാഗ്യമാണ് കൊല നടത്താന്‍ പ്രേരണ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day