|    Apr 24 Tue, 2018 12:03 pm
FLASH NEWS

യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

കോതമംഗലം: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച രണ്ടുപേരെ ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഉപ്പുകുളം കല്ലാപ്പിള്ളിയില്‍ അനിഷ് ഭാസി(31) നാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതികളായ ഉപ്പുകുളം പിറക്കുന്നം സ്വദേശികളായ പണ്ടാര കണ്ടത്തില്‍ ബിബിന്‍ (26), പൊന്നുംപ്ലാക്കില്‍ ജോമോന്‍ (33) എന്നിവരെയാണ് ഊന്നുകല്‍ എസ് ഐ ടി എം സുഫിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ഉപ്പുകുളത്തെ ക്ലബില്‍ കാരംസ് കളിച്ചു കൊണ്ടിരുന്ന അനീഷിനെ പ്രതികള്‍ ക്ലബില്‍ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. പുറത്ത് കുത്തേറ്റ അനീഷ് അപകടനില തരണം ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss