|    Oct 22 Mon, 2018 6:28 pm
FLASH NEWS

യുവാവിനെ കുത്തി കിണറ്റില്‍ തള്ളിയ സംഭവം ആസൂത്രിതം

Published : 15th September 2017 | Posted By: fsq

 

മുക്കം: യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തി കിണറ്റില്‍ തള്ളിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. മുക്കം കാരാളിപറമ്പ് പാറപ്പുറത്ത് രമേശിനാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്. സംഭവത്തില്‍ ക്വട്ടേഷന്‍ ടീമിന്റെ പങ്കും പോലീസ് തള്ളിക്കളയുന്നില്ല. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഭവം ആസൂത്രിതമാണന്ന് പൊലീസിന്്്്്്്്്്്്്് സൂചന ലഭിച്ചത്്്. സംഭവം നടന്നതായി കരുതുന്ന കാരാളിപറമ്പിലേക്ക് ഏത് വാഹനവും വരാന്‍ സൗകര്യമുണ്ടായിരിക്കെ വാഹനം അര കിലോമീറ്റര്‍ മാറ്റി നിര്‍ത്തിയിട്ട് ഊടുവഴിയിലൂടെ നടന്ന് സംഘം കാരാളിപറമ്പിലെത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സ്ഥലത്ത് മണം പിടിച്ച പോലീസ് നായ ഈ ഊടുവഴിയിലൂടെ അര കിലോമീറ്റര്‍ ദൂരം എത്തിയതാണ് ഈ നിഗമനത്തിന് ബലം നല്‍കുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്താന്‍, സ്ഥലത്ത് മുളക് പൊടി വിതറുകയും, മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തിരുന്നു.  രമേശിനെ തള്ളിയ കിണര്‍ പരിസരത്ത് നിന്ന് ലഭിച്ച തെളിവുകളാണ് അന്വേഷണത്തിന് സഹായകമായത്. രമേശിന് ആഡംബര വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമായിരിക്കാം ആക്രമണത്തിന് കാരണമെന്നാണ് സൂചന.ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന രമേശിന് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ ഇയാളില്‍ നിന്ന് മൊഴിയെടുത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇന്നലെ തന്നെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. രമേശിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന നമ്പറുകള്‍ പിന്തുടര്‍ന്നാണ് ചോദ്യം ചെയ്തത്. സംഭവസ്ഥലത്തേക്ക് എത്തിപ്പെടുന്ന തൊട്ടടുത്ത സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചു വരികയാണ്. അതിനിടെ പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss