|    Dec 13 Wed, 2017 11:06 am
FLASH NEWS

യുവാവിനെ കുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

Published : 7th September 2016 | Posted By: SMR

തൃശൂര്‍: പൂച്ചെട്ടി ഗ്രൗണ്ടില്‍ വാക്ക് തര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 2 പേരെ ഒല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
ഇരവിമംഗലം സ്വദേശി നെട്ട്മല വീട്ടില്‍ മനു, കല്ലൂര്‍ സ്വദേശി തെക്കേക്കര വീട്ടില്‍ അയ്യന്‍ എന്ന ഷിബിന്‍ എന്നിവരെയാണ് ഒല്ലൂര്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഷിബിന്‍ പോലിസിനെ ആക്രമിച്ചതുള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. അഡീഷണല്‍ എസ്‌ഐഷാജഹാന്‍, സിപിഒമാരായ ശ്രീകുമാര്‍, രഞ്ജിത്ത് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക