|    Oct 16 Tue, 2018 1:31 am
FLASH NEWS

യുവാവിനെ കുത്തിയ ശേഷം കിണറ്റില്‍ തള്ളി

Published : 14th September 2017 | Posted By: fsq

 

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാളിപറമ്പില്‍ യുവാവിനെ  കുത്തിപ്പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി (42) നാണ് ചൊവ്വാഴ്ച രാത്രി കുത്തേറ്റത്. രാത്രി ഒരു മണിക്ക് ശേഷമാണ് സംഭവം. അര്‍ധരാത്രിയോടെ ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്ന് പുറത്ത് പോയതെന്നാണ് പറയപ്പെടുന്നത്. വയറിനും കഴുത്തിനും കൈകള്‍ക്കും ആഴത്തില്‍ മുറിവേറ്റ രമേശിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കാരാളിപറമ്പ് അങ്ങാടിയില്‍ സംഭവം നടന്നതായി കരുതുന്ന കടയുടെ കോലായില്‍ രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. ഈ ഭാഗത്ത് മുളക് പൊടി വിതറിയ നിലയിലാണ്. അങ്ങാടിയില്‍ നിന്ന ഏകദേശം 50 മീറ്റര്‍ അകലെയാണ് രമേശിന്റെ വീട്. സംഭവസ്ഥലത്ത് നിന്ന് കുത്താനുപയോഗിച്ചതായി കരുതുന്ന കത്തി പോലിസ് കണ്ടെടുത്തു. ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. അങ്ങാടിക്ക് സമീപത്തെ കിണറില്‍ നിന്ന്  ഞരക്കം കേട്ട് നാട്ടുകാര്‍ തിരഞ്ഞപ്പോഴാണ് അവശനിലയിലായ രമേശിനെ കണ്ടത്. ഉടന്‍ തന്നെ മുക്കം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ലിഡിങ് ഫയര്‍മാന്‍ ഒ കെ അശോകന്റെ നേതൃത്വത്തില്‍ മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.  ഫയര്‍മാന്‍ ഫസല്‍ അലിയാണ്  ഗുരുതാവസ്ഥയില്‍  കിണറ്റില്‍ കിടന്ന രമേശിനെ  കരയ്‌ക്കെത്തിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും താമശ്ശേരി സിഐ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss