|    Nov 20 Mon, 2017 5:56 am
FLASH NEWS

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: നാലുപേര്‍ പിടിയില്‍

Published : 9th August 2017 | Posted By: fsq

 

കടുത്തുരുത്തി: മുന്‍ വൈര്യാഗ്യത്തെ തുടര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച നാലു പേരെ പോലിസ് പിടികൂടി. കാട്ടാംമ്പാക്ക് വെളളാപ്പക്കുഴില്‍ എബിമോന്‍ വി കെ (25), തുമ്പനായില്‍ അരുണ്‍ എസ് (28), മൂലേപ്പറമ്പില്‍ എം കെ സന്തോഷ് (38), കുന്നേല്‍ റോണി വര്‍ഗീസ് (26) എന്നിവരെയാണ് പോലിസ് പിടികൂടിയത്. കാട്ടാംമ്പാക്ക് പൊട്ടമ്പില്‍ പാറയില്‍ സനീഷി(31)യാണ് പ്രതികള്‍ സംഘംചേര്‍ന്ന് ആക്രമിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടില്‍ കയറി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ പറ്റി പോലിസ് പറയുന്നത്: 2016 ഡിസംബറില്‍ കാട്ടാംമ്പാക്ക് പളളിയിലെ തിരുനാളിള്‍ ദിനത്തില്‍ സനീഷും ഒന്നാം പ്രതിയായ എബിമോനും തമ്മില്‍ വാക്കുത്തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വിരോധം നിലനിന്നിരുന്നു. തിങ്കളാഴ്ച വൈകീട്ട് എബിമോനും കൂട്ടൂകാരും ഞീഴൂര്‍ ഷാപ്പില്‍ മദ്യപിക്കുന്നതിനായി എത്തിയിരുന്നു. ഇവര്‍ ഷാപ്പിലെത്തുമ്പോള്‍ സനീഷും അവിടെയുണ്ടായിരുന്നു. അവിടെ വച്ച് സനീഷുമായി പ്രതികള്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഷാപ്പില്‍ നിന്നു പോയ സനീഷിനെ ഇന്‍ഡിക കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തുകയായിരുന്നു.എബിമോനാണ് കുത്തിയെതെന്നു സനീഷ് പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. നെഞ്ചിനു താഴെ ആഴത്തില്‍ മുറിവേറ്റ സനീഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതികളെ കാട്ടാംമ്പാക്കിലെ വിവിധയിടങ്ങളില്‍ നിന്ന് പോലിസ് പിടികൂടുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ കാട്ടാംമ്പാക്ക് പള്ളിക്കു സമീപത്ത് നിന്നു കണ്ടെടുത്തു. കുത്താന്‍ ഉപയോഗിച്ച കത്തി ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് പോലിസിനു ലഭിച്ചു. കാറിലും കത്തിയിലുമുണ്ടായിരുന്ന രക്തക്കറ ഫോറന്‍സിക് പരിശോധനയക്കു വിധേയമാക്കിയതായി കടുത്തുരുത്തി സിഐ കെ പി തോംസണ്‍ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കെപി തോംസന്റെ നേത്യത്വത്തില്‍ എസ്‌ഐമാരായ ജി പ്രദീപ്,കെ കെ ഷംസു എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക