|    Aug 17 Fri, 2018 11:12 pm
FLASH NEWS

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍

Published : 18th June 2017 | Posted By: fsq

 

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ മജല്‍ ഹൗസിലെ രാജു എന്ന രാജേഷി(28)നെ സകൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ നാല് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ  ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമികളുടെ ലക്ഷ്യം രണ്ട് കൊലപാതക കേസിലെ പ്രതിയായ പെരിയടുക്കത്തെ ഒരു യുവാവായിരുന്നുവെന്നും ലക്ഷ്യം തെറ്റിയാണ് രാജേഷിനെ ആക്രമിച്ചതെന്നും പോലിസ് പറഞ്ഞു.കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ലെന്നും പോലിസ് അറിയിച്ചു. കുത്തേറ്റ രാജേഷ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബുധനാഴ്ച രാത്രി പത്തരയോടെ ചൗക്കി മജലിലാണ് സംഭവം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss