|    Dec 12 Wed, 2018 8:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവിനെ കറന്റടിപ്പിച്ച് കൊന്നു; അയല്‍വാസി അറസ്റ്റില്‍

Published : 21st November 2018 | Posted By: kasim kzm

കൊല്ലം: നിരന്തര ശത്രുതയ്‌ക്കൊടുവില്‍ അയല്‍വാസിയെ യുവാവ് കറന്റടിപ്പിച്ച് കൊലപ്പെടുത്തി. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ബിനുവിനെയാണ് (29) ദാരുണമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. അയല്‍വാസി വിജയനെ (35) കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്: സ്ഥിരമായി മദ്യപിക്കാറുള്ള ബിനു വിജയന്റെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
കഴിഞ്ഞദിവസവും സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് വിജയന്റെ വീട്ടിലെത്തി ഭീഷണിമുഴക്കി വീണ്ടും വരുമെന്ന് അറിയിച്ച് മടങ്ങി. ഈ സമയം വിജയന്‍ ഇലക്ട്രിക് വയറിലൂടെ വൈദ്യുതി കടത്തിവിട്ട് ഇന്‍സുലേഷന്‍ ടേപ്പ് ഇളക്കി വീടിന്റെ മുന്‍വശത്ത് തൂക്കിയിട്ടു. വീണ്ടും ഇവിടെ എത്തിയ ബിനു വയറി ല്‍ പിടിച്ചതോടെ ഷോക്കേറ്റ് നിലത്തു വീണു. മദ്യലഹരിയില്‍ വീണതാണെന്നു വിജയന്‍ പറഞ്ഞതനുസരിച്ച് ബിനുവിന്റെ മാതാപിതാക്കളും വിജയന്റെ ഭാര്യയും ചേര്‍ന്നു ബിനുവിനെ താങ്ങിയെടുത്തു വീട്ടില്‍ കൊണ്ടുപോയി കിടത്തി.
അനക്കമില്ലാതിരുന്ന ബിനുവിന് പിന്നീട് ബോധം വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാ ല്‍ പുലര്‍ച്ചെ നോക്കിയപ്പോള്‍ ബിനു മരിച്ചതായി വീട്ടുകാര്‍ക്ക് ബോധ്യമായി. തലയ്ക്കു പിന്നിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നതായും കണ്ടെത്തി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു കൊട്ടിയം സിഐ ജി അജയനാഥിന്റെ നേതൃത്വത്തി ല്‍ പോലിസെത്തി വിജയനെ ചോദ്യംചെയ്തതോടെയാണു കറന്റടിപ്പിച്ചാണു കൊലപ്പെടുത്തിയതെന്ന വിവരം പുറത്തായത്. വീഴ്ചയുടെ ആഘാതത്തിലാണു മുറിവുണ്ടായത്. നേരത്തെ പല തവണ ബിനുവിനായി കെണി ഒരുക്കിയെന്നും വിജയന്‍ സമ്മതിച്ചു.
വിജയന്‍ മാനസികവൈകല്യത്തിനു മരുന്ന് കഴിക്കുന്നുണ്ടെന്നു ഭാര്യ പോലിസിനോട് പറഞ്ഞു. അവിവാഹിതനായ ബിനു മരപ്പണിക്കാരനാണ്. ഇ ന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss