|    Oct 18 Thu, 2018 11:03 am
FLASH NEWS

യുവാവിനെ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published : 9th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: ബൈക്കിലെത്തിയ അക്രമിസംഘം യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. മണപ്പള്ളി കാളിയമ്പലത്തിന് സമീപം ചക്കാലയ്യത്ത് പുത്തന്‍വീട്ടില്‍ നാസറിന്റെ മകന്‍ ഷംനാദി(23)നെയാണ് വടിവാളുപയോഗിച്ച് മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് സംഭവം. ഷംനാദ് ബൈക്കില്‍ മണപ്പള്ളി യക്ഷിപ്പള്ള ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വരുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം വഴിയില്‍ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റ യുവാവ് ഓടി അടുത്തുള്ള വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വാളു വീശി അക്രമികള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും വിരട്ടി ഓടിക്കുകയുമായിരുന്നു. ഏറെ നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ പോയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലിസ് ക്യാംപ് ചെയ്യുന്നു. പാവുമ്പ സ്വദേശികളായ വടിവാള്‍ സുമേഷ് എന്ന് വിളിക്കുന്ന സുമേഷ്, സജിത്ത്‌മോന്‍ എന്നിവരാണ് അക്രമിച്ചതെന്ന് യുവാവ് പോലിസിന് മൊഴി നല്‍കി. അക്രമികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍ കേസിലെ പ്രതികളുമാണ്. പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി കരുനാഗപ്പള്ളി പോലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss