|    Aug 22 Wed, 2018 1:00 pm
FLASH NEWS

യുവാവിനെ ആക്രമിച്ച സംഭവം : ഏഴുപേര്‍ക്കെതിരേ കേസ്‌

Published : 1st June 2017 | Posted By: fsq

 

കുമ്പള: യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് തടഞ്ഞതിന്റെ വിരോധത്തില്‍ യുവാവിനെ ആക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു. പച്ചമ്പള വില്ലേജ് ഓഫിസിന് സമീപത്തെ അബൂബക്കറിന്റെ പരാതിയില്‍ അബ്ദുര്‍ റഹ്്മാന്‍ പട്ട, അഷ്‌റഫ്, ഫൈറൂസ് തുടങ്ങി ഏഴുപേര്‍ക്കെതിരേയാണ് കേസെടുത്തത്. 29ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. പച്ചമ്പളയിലെ ഒരു വീട്ടില്‍ സഹായമഭ്യര്‍ഥിച്ചെത്തിയ യുവതിക്കൊപ്പം ഗൃഹനാഥനെ നിര്‍ത്തിയാണ് സംഘം പണം ആവശ്യപ്പെട്ടത്. സംഭവദിവസം 25,000 രൂപയും മൊബൈല്‍ ഫോണുമായാണ് സംഘം കടന്നത്. പിന്നീട് വീണ്ടുമെത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയപ്പോഴാണ് അബൂബക്കര്‍ ഇടപെട്ടത്. ഈ വിരോധത്തില്‍ ആക്രമിച്ചുവെന്നാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss