|    Oct 23 Mon, 2017 10:50 pm
FLASH NEWS

യുവാവിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ക്ക് തടവും പിഴയും

Published : 12th November 2016 | Posted By: SMR

വിദ്യാനഗര്‍: പള്ളി, മദ്‌റസാ സെക്രട്ടറിയെ മര്‍ദിച്ചുവെന്ന കേസില്‍ നാല് പ്രതികളെ മൂന്നുവര്‍ഷം വീതം തടവിനും പതിനായിരം രൂപ വീതം പിഴയടക്കാനും അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു. ആദൂര്‍ പള്ളി, മദ്‌റസാ തര്‍ക്കവുമായി ബന്ധപ്പെട്ട് സെക്രട്ടറിയായിരുന്ന കൊടക്കമൂലയിലെ മുഹമ്മദ് നാസറി(34)നെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചുവെന്ന കേസിലാണ് ശിക്ഷ. ആദൂര്‍ കുന്നക്കണ്ടത്തെ മൊയിന്‍ ബാദുഷ(25), ആദൂര്‍ തെരുവത്ത് ഹൗസിലെ മുനീര്‍ എന്ന അബ്ദുല്‍ മുനീര്‍(25), തെരുവത്ത് ഹൗസിലെ നജീബ് എന്ന മുഹമ്മദ് നജീബ്(19), ആദൂര്‍ പള്ളത്തെ എം വി ഇബ്രാഹിം(25) എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. ഒരു വകുപ്പില്‍ ഒരു മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ അഞ്ചു ദിവസം തടവ് അനുഭവിക്കണം. മറ്റൊരു വകുപ്പില്‍ മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക