|    Jul 23 Sun, 2017 8:03 pm
FLASH NEWS

യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

Published : 1st July 2016 | Posted By: SMR

നെടുമങ്ങാട്: രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലേക്കു ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. വേങ്കവിള സ്വദേശി പ്രിന്‍സി(28)നെ ആക്രമിച്ച് റോഡുവക്കില്‍ തള്ളി ആഭരണവും പണവും വിലകൂടിയ മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ പ്രതികളില്‍ ഒരാളായ കരകുളം അയണിക്കാട് രശ്മി വിലാസത്തില്‍ എസ് അരുണി(30) നെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.
കൂട്ടു പ്രതിയായ ഇയാളുടെ സുഹൃത്തിനെ പിടികിട്ടിയിട്ടില്ല. ഇയാള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പോലിസ് അറിയിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ പെയ്ന്റ് വില്‍പ്പന സ്ഥാപനത്തിലെ ജീവനക്കാരനായ പ്രിന്‍സ് ജോലി കഴിഞ്ഞ് മെയ് 28 ന് രാത്രി വീട്ടിലേക്കു ബൈക്കില്‍ വരവേ പിന്‍തുടര്‍ന്നുവന്ന ബൈക്ക് കരകുളം കൂട്ടപ്പാറ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പ്രിന്‍സിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റോഡില്‍ നിന്നും കിള്ളിയാറിന്റെ കരയിലേക്കു തെറിച്ചുവീണ പ്രിന്‍സിനെ പിന്നാലെ ബൈക്കില്‍ വന്ന ഹെല്‍മറ്റ് ധാരികളായി രണ്ടംഗസംഘം ഗുരുതരമായി പരിക്കേല്‍പിച്ചശേഷം കവര്‍ച്ച നടത്തുകയായിരുന്നു. കയ്യില്‍ അണിഞ്ഞിരുന്ന രണ്ടുപവന്റെ ബ്രെയ്‌സ്‌ലെറ്റ്, കഴുത്തില്‍ കിടന്ന ഒരു പവന്റെ മാല, പോക്കറ്റിലുണ്ടായിരുന്ന 500ഓളം രൂപ, വിലകൂടിയ പുതിയ മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്നശേഷം സ്ഥലം വിടുകയായിരുന്നുവത്രെ. പ്രതികളെ കുറിച്ച് അന്ന് യാതോരു സൂചനയും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രിന്‍സിന്റെ പക്കല്‍ നിന്നും പ്രതികള്‍ കവര്‍ന്നെടുത്ത മൊബൈ ല്‍ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രിന്‍സിന്റെ പക്കല്‍ നിന്നും കവര്‍ന്ന ഫോണ്‍ പ്രതികള്‍ ബീമാപള്ളിയിലെ ഒരു കേന്ദ്രത്തില്‍ വില്‍പ്പന നടത്തി. അവിടെ നിന്നും മറ്റൊരാള്‍ ഫോ ണ്‍ വാങ്ങുകയായിരുന്നു ചെയ്തതെന്ന് പോലിസ് പറഞ്ഞു.അറസ്റ്റിലായ അരുണിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക