|    Nov 16 Fri, 2018 9:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുവാവിനെ അഫ്ഗാനില്‍ തട്ടിക്കൊണ്ടുപോയി

Published : 5th August 2018 | Posted By: kasim kzm

കര്‍വാര്‍: കോസ്റ്റല്‍ കര്‍ണാടകയില്‍ നിന്നുള്ള യുവാവിനെ അഫ്ഗാനില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയി. കാബൂളില്‍ ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 10 വര്‍ഷമായി പാചകക്കാരനായി ജോലി നോക്കുന്ന ഉത്തര കന്നഡ ജില്ലയിലെ കഡ്‌വാഡിലെ ക്രിസ്ത്യന്‍ കോളനിയില്‍ പാറ്റ്‌സണ്‍ റോഡ്രിഗൂസ് (39)നെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ കാര്യം കുടുംബം സ്ഥിരീകരിച്ചത്. കാബൂളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള കുടുംബത്തിന്റെ ശ്രമം പുരോഗമിക്കുകയാണ്. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 15ന് നാട്ടിലെത്തിയ അദ്ദേഹം മെയ് 27നാണ് തിരിച്ചുപോയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss